India - 2025

കുറവിലങ്ങാട് ദേവാലയത്തിൽ മൂന്നു നോമ്പ് തിരുനാളിനു ആരംഭം

പ്രവാചകശബ്ദം 06-02-2022 - Sunday

കുറവിലങ്ങാട്: ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കാൻ തീർത്ഥാടന ദേവാലയത്തിൽ മൂന്നു നോമ്പ് തിരുനാളിനും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഓർമയാചരണത്തിനും തുടക്കം. തിരുനാളിന് തുടക്കം കുറിച്ച് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഫാ. ജോസഫ് വള്ളോംപുരയിടത്തിൽ കൊടിയേറ്റി. റവ. ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ, റവ. ഫാ. ജോസഫ് അമ്പാട്ട്, റവ. ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ , റവ. ഫാ. തോമസ് മലയിൽപുത്തൻപുര എന്നിവർ സന്നിഹിതരായിരിന്നു.

മൂന്നുനോമ്പ് തിരുനാളിൽ പതിവായി പകലോമറ്റം, തോട്ടുവ, കുര്യനാട്, കോഴാ എന്നിവിടങ്ങളിൽ നിന്ന് നടത്തിയിരുന്ന പ്രദക്ഷിണങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി നടത്തേണ്ടതില്ലെന്ന് തിരുനാള്‍ കമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരിന്നു. തീവെട്ടി ചുരുട്ടി, തഴ, മുത്തുക്കുട എന്നിവ പേരിനുമാത്രമാകും പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തുക. തിരുനാളിലുള്ള ബാന്റ് സെറ്റുകളും പൂർണമായും ഒഴിവാക്കി. ദേവാലയത്തിലെത്തുന്നവർക്കായി കൈ കഴുകുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും പരമാവധി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബോധവത്കരണത്തിനായി ബോർഡുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം 20 പേർക്കായിരിക്കും വിശുദ്ധ കുർബാനയിൽ പങ്കാളിത്തം നൽകുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »