India - 2025
മാർ പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം മേയിൽ പ്രസിദ്ധീകരിക്കും
പ്രവാചകശബ്ദം 12-02-2022 - Saturday
ചങ്ങനാശേരി: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം മേയിൽ പ്രസിദ്ധീകരിക്കും. ഏഴ് വാല്യങ്ങളായി തയാറാക്കിയ മാർ ജോസഫ് പവ്വത്തിലിന്റെ സമ്പൂർണ കൃതികളു ടെ സമാഹാരം അദ്ദേഹത്തിന്റെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ഭാഗമായി ഈ മേയിൽ പ്രസിദ്ധീകരിക്കുമെന്ന് അതിരൂപതാ വികാരി ജനറാൾ മോൺ.തോമസ് പടിയത്ത് പറഞ്ഞു. സീറോ മലബാർ സഭ, ആരാധനാക്രമം, സഭാ വിജ്ഞാനീയം, വിദ്യാഭ്യാസം, മതം, രാഷ്ട്രം, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ എന്നിവയാണ് കൃതിയിലുള്ളത്.