India - 2025

മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി നാളെ

പ്രവാചകശബ്ദം 12-02-2022 - Saturday

ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി നാളെ ആഘോഷിക്കും. രാവിലെ 6.30ന് മാർ പവ്വത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കും. വൈകുന്നേരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അനുമോദന സമ്മേളനം നടത്തും. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി അഭിഷേകം ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26ന് നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച്ബിഷപായി ചുമതലയേറ്റു. 22വര്‍ഷം ചങ്ങനാശേരി അതിരൂപതയെ നയിച്ചു. മെത്രാഭിഷേക സുവർണജൂബിലിയുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത കളർ എ ഹോം പദ്ധതിയിലൂടെ നിർധന കുടുംബങ്ങൾക്ക് അമ്പത് ഭവനങ്ങൾ നിർമിച്ചു നൽകും.


Related Articles »