India - 2025

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍ പ്രദക്ഷിണം ഇന്ന്‌

പ്രവാചകശബ്ദം 08-02-2022 - Tuesday

കുറവിലങ്ങാട്: ഭക്തിയുടെ നേരനുഭവം സമ്മാനിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ ഇന്ന് കപ്പൽ പ്രദക്ഷിണം നടക്കും. മൂന്നു നോമ്പ് തിരുനാളിന്റെ പ്രധാന ദിനമായ ഇന്നുച്ചകഴിഞ്ഞ് ഒന്നിനാണ് വലിയ പള്ളിയിൽനിന്ന് കപ്പൽ പ്രദക്ഷിണം ആരംഭിക്കുന്നത്. യോനാ പ്രവാചകന്റെ നിനവേ യാത്രയും നിനവേ നിവാസികളുടെ മാനസാന്തരവുമാണ് കപ്പൽ പ്രദക്ഷിണത്തിലൂടെ സ്മരിക്കപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദക്ഷിണം. ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് മൂന്നു നോമ്പ് തിരുനാളിലെ തിങ്കളാഴ്ച പ്രദക്ഷിണത്തിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. തിരുസ്വരൂപങ്ങൾ സംവഹിക്കുന്നവർ മാത്രമാണ് ഇക്കുറി പ്രദക്ഷിണത്തിൽ പങ്കെടുത്തത്.

ആചാരങ്ങൾ തെറ്റാതെ ആവർത്തിക്കുവാനാണ് ഇക്കുറി ശ്രമിക്കുന്നത്. തീവെട്ടിവെളിച്ചം സമ്മാനിച്ചായിരുന്നു ഇക്കുറിയും പ്രദക്ഷിണം. ആലവട്ടവും ചുരുട്ടിയും തഴയുമൊക്കെ നാമമാത്രമായി പ്രദക്ഷിണവീഥികളിൽ ദൃശ്യമായി. പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ അനേകായിരങ്ങൾ വീടുകളിലിരുന്നത് പ്രാർത്ഥനയിൽ മുഴുകുകയായിരുന്നു. പ്രദക്ഷിണസമയം പ്രധാന തിരുക്കർമ്മങ്ങളുടെ ഓൺലൈൻ സംപ്രേഷണം നടത്തിയതിലൂടെ ആയിരങ്ങളാണ് ഇതില്‍ പങ്കുചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകരെ ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹിക. മാധ്യമങ്ങളിലും കാണാനാകുമായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 444