India - 2025
ദളിത് ക്രൈസ്തവ സഹോദരങ്ങളെ സഭയോടു ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമ: മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 23-02-2022 - Wednesday
കാഞ്ഞിരപ്പള്ളി: മിശിഹായുടെ ഭൗതികശരീരമായ സഭയിലെ അവയവങ്ങളായ ദളിത് ക്രൈസ്തവ സഹോദരങ്ങളെ സഭയോടു ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന കേരള കാത്തലിക് ബിഷപ്സ് കൗൺ സിൽ എസി, എസ്ടി, ബിസി വിഭാഗം കമ്മീഷന്റെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. ക്രിസ്തുമതത്തിൽ ജാതി വ്യവസ്ഥയില്ലെന്ന ചിന്തയാണ് ദളിതർ ക്രിസ്തുമതത്തിൽ ചേരാൻ കാരണം. ദളിതരെ മുഖ്യധാരയിലെത്തിക്കാൻ ശക്തീകരണ പ്രക്രിയ ഇനിയും തുടരണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറകടർ ഫാ. ജോസുകുട്ടി ഇടത്തിനകം, മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോൺ അമിക്കൽ, ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോൺസൺ ചാലയ്ക്കൽ, കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കനിമറ്റത്തിൽ തിരുവനന്തപുരം ലാറ്റിൻ അതിരൂപത ഡയറക്ടർ ഫാ. ജോൺ ഡാൽ, വിജയപുരം രൂപത ഡയറക്ടർ ഫാ. ജോസഫ് തറയിൽ, കണ്ണൂർ രൂപത ഡയറക്ടർ ഫാ. തോമസൺ കൊട്ടിയത്ത്, കൊല്ലം രൂപത ഡയറക്ടർ ഫാ. അരുൺ ആറാടൻ, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെ യിംസ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.