India - 2025

ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷന്‍ ഇന്നു ആരംഭിക്കും

പ്രവാചകശബ്ദം 01-03-2022 - Tuesday

ചങ്ങനാശേരി: ഇരുപത്തിമൂന്നാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷനും കുടുംബ വിശുദ്ധീകരണ ധ്യാനവും ഇന്ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കും. ഫാ. ബിനോയി കരിമരുതുങ്കലിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ടീമാണ് കൺവെൻഷൻ നയിക്കുന്നത്. ദിവസവും വൈകുന്നേരം 4.30 മുതൽ 8.30 വരെയാണ് കൺവെൻഷൻ സമയം വൈകുന്നേരം 4.30ന് ജപമാല. തുടര്‍ന്നു വിശുദ്ധ കുർബാന, 6.15നു വചനപ്രഘോഷണം. ഇന്ന് അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 6.15ന് കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും.

വിവിധ ദിവസങ്ങളിൽ മോൺ. ജോസഫ് വാണിയപ്പുരക്കൽ, മോൺ. തോമസ് പാടിയത്ത്, റവ.ഡോ. ഐസക് ആലഞ്ചേരി എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും. മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും. കോവിഡ് പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്ന ആളുകളുടെ എണ്ണം അനുസരിച്ചു നേരിട്ട് ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. മാക് ടിവിയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.


Related Articles »