India - 2025
വിവിധ സന്യാസിനി സമൂഹ പ്രതിനിധികളുമായി മന്ത്രി വി.എൻ. വാസവന്റെ കൂടിക്കാഴ്ച
പ്രവാചകശബ്ദം 07-03-2022 - Monday
കോട്ടയം: കോട്ടയം അതിരൂപതയിൽ സേവനം ചെയ്യുന്ന വിവിധ സന്യാസിനി സമൂഹം പ്രതിനിധികളുമായി മന്ത്രി വി.എൻ. വാസവൻ സംവദിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു തെള്ളകം ചൈതന്യയിൽ സംവാദ പരിപാടി നടത്തിയത്.മന്ത്രിയോടൊപ്പം സൗഹൃദ സംഭാഷണം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപതയിലെ വിസിറ്റേഷൻ കോൺഗ്രിഗേഷൻ, സെന്റ് ജോസഫ് കോൺഗ്രിഗേഷൻ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, ലിറ്റിൽ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോൺ ഗി ൽബർട്ട്, ഫുസ്കോ കോൺഗ്രിഗേഷൻ എന്നി സന്ന്യാസിനി സമൂഹം പ്രതിനിധികളാണു പങ്കെടുത്തത്. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യുസ് വലിയപുത്തൻപുരയിൽ എന്നിവർ സംവാദ പരിപാടിക്ക് നേതൃത്വം നൽകി.