Youth Zone - 2024
യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിനു വേണ്ടി പോരാടുന്ന കാറ്റലിൻ ഹംഗറിയുടെ പുതിയ പ്രസിഡന്‍റ്
പ്രവാചകശബ്ദം 12-03-2022 - Saturday
ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രി കാറ്റലിൻ നോവാക്ക് രാജ്യത്തിന്റെ പുതിയ പ്രസിഡന്‍റ്. ഹംഗറിയിൽ പ്രസിഡന്റ് പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായ കാറ്റലിൻ പാർലമെന്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 51ന് എതിരെ 137 വോട്ടുകൾ നേടിയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. കലര്‍പ്പില്ലാത്ത പ്രോലൈഫ് നിലപാടുകളും ഉറച്ച ക്രിസ്തീയ വിശ്വാസവും വഴി നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് കാറ്റലിൻ നോവാക്ക്. ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് പരസ്യമായി ഇവര്‍ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.
അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ ഒപ്പമുള്ള കാറ്റലിൻ നോവാക്കിന്റെ പ്രസിഡന്‍റ് പദവി രാജ്യത്തിന് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ ജീവനും അമൂല്യമാണെന്നും ഗര്‍ഭഛിദ്രം തെറ്റാണെന്നും രാജ്യത്തിന്റെ ഭാവി കുടുംബങ്ങളില്‍ ആണെന്നും പരസ്യമായി പ്രഘോഷിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ കാറ്റലിൻ.
The presidential election is about to begin. It means a lot to me that my family is here with me. pic.twitter.com/tZ4zAnd95h
— Katalin Novák (@KatalinNovakMP) March 10, 2022
യൂറോപ്പിലെ പല രാജ്യങ്ങളിലും സംഭവിക്കുന്നതുപോലെ ജനസംഖ്യയിൽ വലിയതോതിലുള്ള കുറവ് ഹംഗറിയിലും അനുഭവപ്പെടുന്നുണ്ടെന്നും, പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ ജനസംഖ്യ വർദ്ധനവിനായി ആശ്രയിക്കാതെ, കുടുംബങ്ങൾക്ക് അനുകൂലമായ പദ്ധതികളിലൂടെ പ്രസ്തുത കുറവിനെ മറികടക്കാനാണ് ഹംഗറി ശ്രമിക്കുന്നതെന്നും ഇവര്‍ നേരത്തെ തുറന്നു പറഞ്ഞിരിന്നു. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിന് ഇടയിലും കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് കാറ്റലിൻ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഭർത്താവിന്റെയും മൂന്ന് കുട്ടികളുടെയും ഒപ്പം നില്‍ക്കുന്ന ഫോട്ടോ അവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിന്നു. "കുടുംബം എന്നോടൊപ്പം ഇവിടെയുണ്ട് എന്നത് എനിക്ക് ഒരുപാട് അര്‍ത്ഥമേകുന്നു" എന്ന വാക്കുകളോടെയായിരിന്നു പോസ്റ്റ്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടര്‍ ഓര്‍ബാന്‍. മധ്യപൂര്‍വ്വേഷ്യയില്‍ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ഓരോ വര്‍ഷവും ചെലവിടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക