News

അനേകം സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രവാചകശബ്ദം ഒരുക്കുന്ന ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 26ാമത്തെ ക്ലാസ് ശനിയാഴ്ച (ഏപ്രില്‍ 2)

പ്രവാചകശബ്ദം 01-04-2022 - Friday

തിരുസഭ പ്രബോധനങ്ങള്‍ വളരെ ആഴത്തിലും ലളിതവുമായ വിധത്തില്‍ പഠിപ്പിക്കുന്ന പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പയുടെ ഇരുപത്തിയാറാമത്തെ ക്ലാസ് ശനിയാഴ്ച (നാളെ ഏപ്രില്‍ 2 ശനിയാഴ്ച) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പഠനപരമ്പര പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിയാറാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

മെത്രാന്മാരുടെ ഭരണകര്‍ത്തവ്യത്തെ കുറിച്ച് തിരുസഭ എന്താണ് പഠിപ്പിക്കുന്നത്? എങ്ങനെയാണ് അവര്‍ തങ്ങളുടെ അധികാരം വിനിയോഗിക്കുന്നത്? ഏതൊക്കെ മേഖലകളിലാണ് മെത്രാന്‍മാര്‍ക്ക് അധികാരമുള്ളത്? മെത്രാന്‍മാര്‍ മാര്‍പാപ്പയുടെ വികാരിമാരാണോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സമഗ്രമായ തിരുസഭ പ്രബോധനങ്ങളും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ഓരോരുത്തരുടെയും സംശയനിവാരണത്തിനും ക്ലാസില്‍ പ്രത്യേക അവസരമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വൈദികരും സന്യസ്തരും മതാധ്യാപകരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് ക്ലാസില്‍ പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും.

➧ ക്ലാസ് തീയതി: ഏപ്രില്‍ 02, ശനിയാഴ്ച

➧ സമയം: വൈകീട്ട് 6PM-7PM (ഇന്ത്യന്‍ സമയം)

ZOOM LINK: ‍ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍

➧ Meeting ID: 864 173 0546 ➧ Passcode: 3040

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »