News

സന്യാസ വ്രതങ്ങളുടെ ആന്തരികാര്‍ത്ഥങ്ങളിലേക്ക് വെളിച്ചം വീശുന്ന ക്ലാസ് Zoom-ല്‍: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 43ാമത്തെ ക്ലാസ് ഇന്ന് ശനിയാഴ്ച

പ്രവാചകശബ്ദം 21-01-2023 - Saturday

സന്യാസ വ്രതങ്ങളുടെ ആന്തരികാര്‍ത്ഥങ്ങള്‍ മനസിലാക്കുവാന്‍ സഹായിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 43ാത്തെ ക്ലാസ് ഇന്നു ശനിയാഴ്ച (21 ജനുവരി 2023) നടക്കും. 'പ്രവാചകശബ്ദ'ത്തിന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസ് ഇന്നു ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

എന്താണ് സന്യാസ വ്രതങ്ങള്‍? എന്തിനാണ് സന്യാസ വ്രതങ്ങളെടുക്കുന്നത്? ദാരിദ്ര്യം അനുസരണം, ബ്രഹ്മചര്യം എന്നിവ തമ്മിലുള്ള ബന്ധം എങ്ങനെ? അവയുടെ ആന്തരിക അര്‍ത്ഥം എന്താണ്? ഇതിന്റെ സുവിശേഷ പശ്ചാത്തലമെന്താണ്? സന്യാസവ്രതം ഏറ്റെടുക്കുന്നവരുടെ കടമയെന്ത്? സന്യാസ വ്രതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണോ? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ക്ലാസില്‍ പങ്കുവെയ്ക്കും.

സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച (ജനുവരി 21) ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക



.


Related Articles »