India - 2025
ഏകീകൃത കുർബാനക്രമം: അഭിപ്രായവ്യത്യാസങ്ങൾ വിട്ടു വീഴ്ചയിലൂടെ പരിഹരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 03-04-2022 - Sunday
കൊച്ചി: ഏകീകൃത കുർബാനക്രമം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ വിട്ടു വീഴ്ചയിലൂടെ പരിഹരിച്ച് ഉടൻ സഭയിൽ കൂട്ടായ്മ സാധ്യമാക്കണമെന്ന് കത്തോലി ക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ഈസ്റ്ററോടെ ഏകീകൃത കുർബാന എല്ലായിടത്തും നടപ്പിലാക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം സീറോ മലബാർ സഭയുടെ കൂട്ടായ്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ്. ഏകീകൃത കുർബാനയോടുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് ഐക്യത്തി ലേക്ക് എത്തിക്കാൻ മെത്രാപ്പോലീത്തൻ വികാരി നേതൃത്വം നൽകണം.
ഏകീകൃത കു ർബാന നടപ്പിലാക്കാൻ തീർത്തും ബുദ്ധിമുട്ടുള്ള ഇടവകകൾക്ക് താത്കാലിക ഒഴിവ് നൽകുന്നതിന് മേജർ ആർച്ച്ബിഷപ്പിൽനിന്ന് അനുമതി നേടി പ്രതിസന്ധികൾ പരിഹ രിക്കണം. സീറോ മലബാർ സഭ പൊതുസമൂഹത്തിൽ അവഹേളിക്കപ്പെടുന്നതിൽ സമുദായത്തി ന് അതിയായ ഉത്കണ്ഠയുണ്ട്. നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട് ഒരുമിച്ച് മുന്നേറു ന്ന സഭയെ പൊതുസമൂഹത്തിൽ കാണിച്ചുകൊടുക്കാൻ ഈസ്റ്ററോട് കൂടി സാധിക്കു മെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ബേബി നെട്ടനാനി, ടെസി ബിജു, ബെന്നി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.