India - 2025
പുതുഞായര്‍ ഭക്തിസാന്ദ്രം: മലയാറ്റൂര്‍ മല കയറിയത് പതിനായിരങ്ങള്‍
പ്രവാചകശബ്ദം 25-04-2022 - Monday
മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും(താഴത്തെ പളളി) മാർത്തോമ്മാശ്ലീഹായുടെ പുതുഞായർ തിരുനാൾ ആഘോഷിച്ചു. കുരിശുമുടിയിലേക്ക് എത്തിചേര്‍ന്നത് പതിനായിരകണക്കിന് തീര്‍ത്ഥാടകരായിരിന്നു. നിയോഗങ്ങള്‍ നേർന്ന് കാൽനടയായി എത്തിയവരും ഏറെയാണ്. ഇന്നലെ താഴത്തെ പ ള്ളിയിലും കുരിശുമുടിയിലും നടന്ന പുതുഞായർ തിരുക്കർമങ്ങളിൽ നിരവധിപേർ പകെടുത്തു. ഉച്ചകഴിഞ്ഞ് നടന്ന പൊൻപണം ഇറക്കൽ ചടങ്ങിലും സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഉണ്ടായിരുന്നു.
പുതുഞായർ പ്രധാന തിരുനാൾ ദിനത്തിൽ കുരിശുമുടിയിൽ രാത്രി 12.05 ന് റവ. ഡോ. ജോയ് ഐനിയാടന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന നട ന്നു. രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോമോൻ ഇ ട്ടി കാർമികനായി റവ. ഡോ. ജോസഫ് മണവാളൻ വചനസന്ദേശം നൽകി. ഉച്ചകഴിഞ്ഞ് തലച്ചുമടായി പൊൻപണം ഇറക്കൽ ചടങ്ങും നടന്നു. സെന്റ് തോമസ് പള്ളിയിൽ(താഴത്തെ പളളി) രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
മോൺ ഡോ. ആന്റണി പെരുമായൻ വചന സന്ദേശം നൽകി. വൈകുന്നേരം ആറിന് പൊന്‍ പണം എത്തിച്ചേർന്നു. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം എ ന്നിവ നടന്നു. കുരിശുമുടിയിലും താഴത്തെ പള്ളിയിലും എട്ടാമിടം തിരുനാൾ 29 മുതൽ മെയ് ഒന്നു വരെയാണ് ആഘോഷിക്കുന്നത്. എട്ടാമിടം തിരുനാൾ വരെ വിശ്വാസികളുടെ തിരക്ക് നിയന്ത്രണാതീതമായിത്തന്നെ തുടരും.