India - 2025

പ്രേഷിതപ്രവർത്തനം ഓരോ ക്രൈസ്തവന്റെയും ജീവിതശൈലിയാകണം: മാർ ജോൺ നെല്ലിക്കുന്നേൽ

04-05-2022 - Wednesday

മുരിക്കാശേരി: പ്രേഷിതപ്രവർത്തനം ഓരോ ക്രൈസ്തവന്റെയും ജീവിതശൈലിയാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ചെറുപുഷ്പ മിഷൻ ലീഗിന്റെ 74-ാമത് വാർഷിക സമ്മേളനം മുരിക്കാശേരി പാവനാത്മാ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ വിശ്വാസജീവിതത്തിൽ കൂടുതൽ കരുത്താർജിക്കണമെന്നും പ്രേഷിത പ്രവർത്തനത്തോട് ആഭിമുഖ്യമുള്ളവരാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണം നടത്തി. ഇടുക്കി രൂപത വികാരി ജന റാൾ മോൺ. ഏബ്രഹാം പുറയാറ്റ്, രൂപത ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ, ജോർ ജുകുട്ടി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. 34 വർഷം ചെറുപുഷ്പ മിഷൻലീഗിന് നേതൃത്വം നൽകിയ മത്തച്ചൻ പുരയ്ക്കലിനെ രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ആദരിച്ചു.

പൊതുസമ്മേളനത്തെ തുടർന്ന് കോളേജ് ഗ്രൗണ്ടിൽനിന്നാരംഭിച്ച വർണശബളമായ പ്രേഷിത റാലിയിൽ ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാർ അണിനിരന്നു നിശ്ച വശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന പ്രേഷിതറാലി മുരി ക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സമാപിച്ചു. റാലി പള്ളി ഗ്രൗണ്ടിൽ എ ത്തിച്ചേർന്നപ്പോൾ, പ്രശസ്ത സംഗീത സംവിധായകൻ ബേബി ജോൺ കലയന്താനി ചനയും സംവിധാനവും നിർവഹിച്ച തോപ്രാംകൂടി ഇടവകയിലെ ഗായകർ ആലപിച്ച ജൂബിലി ഗാനത്തിന്റെ ആവിഷ്കാരവും നടന്നു.


Related Articles »