India - 2025

മദ്യനയത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രതിഷേധ റാലി നാളെ

പ്രവാചകശബ്ദം 06-05-2022 - Friday

ചങ്ങനാശേരി: സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ സംയുക്ത മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നാളെ ചങ്ങനാശേരിയിൽ നടക്കും. മദ്യപ്രളയത്തിൽ മുക്കി സമൂഹത്തെയും കുടുംബങ്ങളെയും യുവസമൂഹത്തെയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരേ നാനാജാതി മതസ്ഥരായ ആളുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംയുക്ത മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നതെന്ന് അതിരൂപതാ ആത്മനാ കേന്ദ്രം ഡയറക്ടർ ഫാ.ജോൺ വടക്കേക്കളം അറിയിച്ചു. റാലിയിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കും.

നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരക്കൽ ഓഫ് ചെയ്യും. മദ്യവിരുദ്ധസമിതി അതിരൂപതാ പ്രസിഡന്റ് റാംസെ ജെ.റ്റി. മെതിക്കളം ആമുഖപ്രസംഗം നടത്തും. റാലി സെൻട്രൽ ജംഗ്ഷൻ വഴി പെരുന്ന നമ്പർ ടൂ ബസ് സ്റ്റാൻഡിലെത്തും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പഴപള്ളി ഇമാം ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി, ആത്മതാകേന്ദ്രം ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, എസ്എൻഡിപി യോഗം മുൻബോർഡ് മെമ്പർ എം.ജി ചന്ദ്രമോഹനൻ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ് എന്നിവർ പ്രസംഗിക്കും.


Related Articles »