Arts - 2025
പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുള്ള അടുക്കളതോട്ടം നിര്‍മ്മിച്ച കാമറൂണ്‍ വൈദികന്‍ ശ്രദ്ധ നേടുന്നു
പ്രവാചകശബ്ദം 06-05-2022 - Friday
ദൗലാ; മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ദൗലാ കത്തോലിക്ക അതിരൂപതയിലെ സെന്റ് റാഫേല്‍ ആര്‍ച്ച് എയ്ഞ്ചല്‍ ഇടവക വികാരിയായ ഫാ. ഇന്നസന്റ് അകുമിന്റെ അടുക്കളതോട്ടം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുന്നു. വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരമാണ് അദ്ദേഹത്തിന്റെ അടുക്കളതോട്ടത്തെ വ്യത്യസ്തമാക്കുന്നത്. പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുന്നതിന് പുറമേ, ഒരു പ്ലാസ്റ്റിക് റീസൈക്ക്ലിംഗ് പ്ലാന്റ് കൂടി ആയി മാറിയിരിക്കുകയാണ് ഫാ. അകുമിന്റെ അടുക്കളതോട്ടം. കാമറൂണിലെ തെരുവുകളില്‍ നിന്നും ലഭിക്കുന്ന കുപ്പികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് വൈദികന്‍ പറയുന്നു.
തന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ പത്താം വാര്‍ഷികത്തോടു അനുബന്ധിച്ച് ഒരു കുപ്പി വീതം 3,650 പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘3650Plastics@10’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് താന്‍ പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം തുടങ്ങിയത്. തെരുവില്‍ നിന്നും, കുപ്പത്തൊട്ടിയില്‍ നിന്നും, നദീ തീരങ്ങളില്‍ നിന്നും ഇതുവരെ ഏതാണ്ട് പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് താന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീടുകള്‍ പണിയുന്നതിനായി കാമറൂണ്‍ ജനത ഒരുപാട് മരങ്ങള്‍ മുറിക്കുന്നുണ്ടെന്നും, എന്നാല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ആരും ശ്രദ്ധ കാണിക്കുന്നില്ല. വനങ്ങള്‍ എന്നും ഇവിടെ ഉണ്ടാകുമെന്നാണ് ആളുകളുടെ വിചാരം. അലക്ഷ്യമായി പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഇതേ അവഗണന തന്നെയാണ് ജനങ്ങള്‍ പരിസ്ഥിതിയോട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൌണ്‍ സമയത്ത് താന്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് എന്ത് ചെയ്യാമെന്ന ഫാ. അകുമിന്റെ ചിന്തയില്‍ നിന്നുമാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുള്ള അടുക്കളതോട്ടം എന്ന ആശയം ഉദിച്ചത്. അദ്ദേഹത്തിന്റെ അടുക്കള തോട്ടത്തില്‍ ചീര, മനാഗു, തക്കാളി, തണ്ണിമത്തന്‍, വെള്ളരി, ചോളം തുടങ്ങിയ വളരുന്നുണ്ട്. ഈ തോട്ടത്തില്‍ ഉണ്ടാകുന്ന പച്ചക്കറികള്‍ തങ്ങളുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിന് പുറമേ ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇടവക വിശ്വാസികളും, ചുറ്റുപാടുമുള്ള ആളുകളും തന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ചു തുടങ്ങിയെന്നാണ് ഫാ. അകും പറയുന്നത്. ചെടികള്‍ നശിപ്പിക്കുവാനെത്തുന്ന കിളികളെയും, മൃഗങ്ങളെയും അകറ്റിനിറുത്തുവാനും ഈ പ്ലാസ്റ്റിക് കുപ്പികള്‍ സഹായിക്കുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക