Purgatory to Heaven. - July 2024
ശുദ്ധീകരണസ്ഥലത്തെ വേദനകളുടെ കാഠിന്യം ആര് വിവരിക്കും?
സ്വന്തം ലേഖകന്‍ 07-07-2022 - Thursday
“അതിനാല്‍ എനിക്ക് നിശബ്ദതപാലിക്കാന്‍ കഴിയുകയില്ല; എന്റെ ഹൃദയവ്യഥകള്‍ക്കിടയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവേദനകള്‍ക്കിടയില്‍ ഞാന്‍ സങ്കടം പറയും.” (ജോബ് 7:11).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-7
“അവരുടെ വേദനകളുടെ കാഠിന്യം ആര് വിവരിക്കും? അവരുടെ അസ്വസ്ഥതകളുടെ തോത് അവരുടെ സ്നേഹം തന്നെയാണ്; അവരുടെ പരിമിതമായ പ്രകൃതി അനുവദിക്കും വരെ, അവരുടെ സ്നേഹം അതിന്റെ ലക്ഷ്യത്തിനു ആനുപാതികമായിരിക്കും.
അവരുടെ ലക്ഷ്യമാകട്ടെ അനശ്വരനായ ദൈവവും; യാതൊരു പരിമിതിയുമില്ലാത്ത ദൈവം, അതിര്‍ത്തികളില്ലാത്ത, പരിപൂര്‍ണ്ണ സൗന്ദര്യമായ ദൈവം.
അവരുടെ സങ്കടത്തിന്റെ ആഴമളളക്കുവാനായി ദൈവത്തിന്റെ മനോഹാരിതയെ അളക്കേണ്ടതായി വരും; അവരുടെ വേദനയുടേ ആഴമളക്കുവാനായി ദൈവത്തിന്റെ പരിപൂര്‍ണ്ണതകളുടെ അടിത്തട്ട് വരെ നമുക്ക് പോകേണ്ടതായി വരും. പക്ഷേ, അങ്ങിനെ ചെയ്യുവാന്‍ ആര്‍ക്ക് സാധിക്കും?
അങ്ങിനെ നോക്കുമ്പോള്‍ അവരുടെ വേദനകള്‍ എല്ലാവിധ കണക്ക്‌കൂട്ടലുകള്‍ക്കും അതീതമാണെന്ന് പറയേണ്ടി വരും, എല്ലാ തരത്തിലുള്ള ചിന്തകള്‍ക്കും, ആവിഷ്കാര-ശക്തികള്‍ക്കും അതീതമാണത്".
(മോണ്‍. ജോണ്‍ എസ്. വോഗന്‍, ഐറിഷ് ഗ്രന്ഥരചയിതാവ്)
വിചിന്തനം:
നിശബ്ദമായി സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കള്‍ ഒരിക്കലും നാം ശുദ്ധീകരണസ്ഥലത്ത് പോകണമെന്ന് താല്‍പ്പര്യപ്പെടുന്നില്ല. തങ്ങളുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നും ജീവിതത്തിലെ യാതനകളെക്കുറിച്ചും, പ്രലോഭനങ്ങളെക്കുറിച്ചും അവര്‍ക്കറിയാം. പാപത്തിന്റെ കുടിലതയേക്കുറിച്ച് നാം ബോധ്യമുള്ളവരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മുടെ സമീപത്ത് തന്നെയുണ്ട്, ഒപ്പംതന്നെ നമ്മുടെ മുകളില്‍ നിന്നും നമ്മളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നമ്മുടെ പാപങ്ങളെക്കുറിച്ചും, തെറ്റുകളെക്കുറിച്ചും, കഴിഞ്ഞകാല ജീവിതത്തിൽ നമുക്ക് വന്ന വീഴ്ചകളെക്കുറിച്ചും ഒരാത്മപരിശോധന നടത്തുക. അതിനു പകരമായി എന്തെങ്കിലും പരിഹാര പ്രവര്‍ത്തി ചെയ്യുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക