Purgatory to Heaven. - July 2024

ദൈവത്തിന് ഏറ്റവും സന്തോഷമുളവാക്കുന്ന കാരുണ്യപ്രവര്‍ത്തി

സ്വന്തം ലേഖകന്‍ 08-07-2024 - Monday

“ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരï ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 63:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-8

“വിശപ്പിനാലും, ദാഹത്താലും വലഞ്ഞിരിക്കുന്നത് ആരാണ്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പോലെ നഗ്നരും, രോഗികളും, കഠിനതടവിലുമായിരിക്കുന്നവര്‍ ആരാണ്? രാത്രിയും, പകലും മാലാഖമാരുടെ അപ്പകഷണങ്ങള്‍ക്കായി അവര്‍ കേഴുന്നു, ജീവന്റെ ജലം പ്രവഹിക്കുന്ന ധാരയില്‍ തങ്ങളെത്തന്നെ ഉന്മേഷവാന്‍മാരാക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു; സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അവര്‍ക്ക്‌ ധരിക്കുവാന്‍ ശുദ്ധീകരണസ്ഥലത്തെ വേദനകളല്ലാതെ യാതൊന്നുമില്ല. അവര്‍ ശുദ്ധീകരണസ്ഥലമാകുന്ന തടവറയില്‍ കിടന്ന് ഞരങ്ങുകയും, മൂളുകയും ചെയ്തുകൊണ്ട് തങ്ങളുടെ സഹനങ്ങള്‍ അനുഭവിക്കുന്നു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി സ്വയം സമര്‍പ്പിക്കുന്നത്, ദൈവത്തിന് ഏറ്റവും സന്തോഷമുളവാക്കുന്ന എല്ലാവിധ കാരുണ്യപ്രവര്‍ത്തികള്‍ക്കും തുല്ല്യമായിരിക്കും, നമ്മുടെ ആ പ്രവര്‍ത്തനങ്ങളെല്ലാം കാരുണ്യപ്രവര്‍ത്തനങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടും, ഒപ്പം ആ മഹനീയമായ നന്മയുടെ പ്രത്യേകമായ യോഗ്യതകള്‍ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും”

(വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ വിലപിക്കുകയാണ്, കാരണം അവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ഭൂമിയിൽ നിന്നും ലഭിക്കുന്നില്ല. നിങ്ങളുടെ ഹൃദയങ്ങളെ തുറക്കുക. നിങ്ങളുടെ സേവനങ്ങള്‍ അവര്‍ക്കായി നല്‍കുക. അവരെപ്രതി പ്രായമായവര്‍ക്കായി ഏതെങ്കിലും കാരുണ്യ പ്രവര്‍ത്തി ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »