India - 2024

സഭാസ്നേഹവും സഭയുമായുള്ള സംസർഗവും ഈശോയോടുള്ള സമ്പർക്കത്തിലേക്ക് വളരണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

പ്രവാചകശബ്ദം 21-05-2022 - Saturday

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ സഭാ സ്നേഹം മാതൃകാപരമാണെന്നും അതിരറ്റ സഭാസ്നേഹവും സഭയുമായുള്ള സംസർഗവും ഈശോയോടുള്ള സമ്പർക്കത്തിലേക്ക് വളരണമെന്നും പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നട ന്ന 136-ാമതു ചങ്ങനാശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. വിശ്വാസികളായ നാം സഭയോടും ഈശോയോടും ഉൾചേർന്നിരിക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുന്ന പോസിറ്റീവ് മനസ് ഉണ്ടാകുന്നതിനൊ പ്പം പുതിയ കാലത്തെ സംഭവങ്ങളെ വിവേചനത്തോടെ തിരിച്ചറിയാനുള്ള ജാഗ്രതയു ണ്ടായിരിക്കണമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോധിപ്പിച്ചു.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഇടവകയോടും രൂപതയോടും ചേർന്നുള്ള സഭാത്മക കുടുംബങ്ങളായി നമ്മുടെ ഓരോ കുടുംബങ്ങളും മാറണമെന്ന് മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എ ക്സലൻസ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകനും ദീപിക മുൻ എക്സിക്യൂട്ടീവ് എ ഡിറ്ററുമായ ടി. ദേവപ്രസാദിനു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനി ച്ചു. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപ താംഗങ്ങളെയും സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. അവാർഡ് ജേതാക്കളെ പിആർഒ ജോജി ചിറയിൽ പരിചയപ്പെടുത്തി.

അതിരൂപതാദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴിപ്പറമ്പിൽ പതാക ഉയർത്തി. വികാരി ജനറാൾ റവ. ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അതിരൂപ താദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപതാ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൂർദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെല്‍പുരപ്പറമ്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തി. എൽഎസ്ഡിപി മദർ ജനറാൾ സിസ്റ്റർ മേരി റോസിലി, യുവദീപ്തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.


Related Articles »