India - 2024

'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ - സാധ്യതകൾ വെല്ലുവിളികൾ': കെയ്റോസ് ഒരുക്കുന്ന മാധ്യമ ശില്പശാല നാളെ മുതല്‍

:തോമസ് ജേക്കബ് 26-05-2022 - Thursday

കളമശ്ശേരി: കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ്സ് യൂത്തിന്റെ കെയ്റോസ് മീഡിയയുടെ സിൽവർ ജൂബലിയുടെ ഭാഗമായി രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കളമശ്ശേരി എമ്മാവൂസിൽ നാളെ മേയ് 27 വെള്ളിയാഴ്ച വൈകീട്ട് 7 മുതലാണ് ശില്പശാല നടക്കുക. മെയ് 29 ഞായർ ഉച്ചതിരിഞ്ഞ് 2ന് സമാപിക്കും. മാധ്യമ- പ്രസാധക രംഗത്തെ പ്രഗൽഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.

** താല്പര്യമുള്ളവർ ബന്ധപ്പെടുക: ‍

9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ)

** Google forum: ‍

https://bit.ly/3x9GaIr


Related Articles »