India - 2025

കെയ്റോസ് ബഡ്സ് മാസിക രണ്ടാം വർഷത്തിലേക്ക്

തോമസ് ജേക്കബ് 31-01-2022 - Monday

കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കായുള്ള ബഡ്സ് മാസിക വിജയകരമായ രണ്ടാം വർഷത്തിലേക്ക്. കളികളിലൂടെയും രസകരമായ ആക്ടിവിറ്റികളിലൂടെയും കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ വളർത്തുകയും സ്വഭാവ രൂപീകരണത്തിനു സഹായിക്കുകയും ചെയ്യുന്ന ബഡ്സ് മാസിക കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറെ പ്രിയങ്കരമായി തീർന്നിരിക്കുകയാണ്.

കേരളത്തിലങ്ങോളമിങ്ങോളവും വിവിധ രാജ്യങ്ങളിലേക്കും കടന്നുചെല്ലുന്ന ബഡ്സ് മാസിക കുട്ടികളുടെ വളർച്ചയിൽ അനിവാര്യമായ ഘടക മാണെന്നാണ് നിരവധി മാതാപിതാക്കളുടെയും കുട്ടികളുടെയും അനുഭവങ്ങളും പ്രതികരണങ്ങളും പറയുന്നത്. മൂന്ന് വയസ്സു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ഈ മാസിക ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നതിനാൽ തന്നെ മലയാളം ഉൾപ്പെടെ മറ്റു ഭാഷകളിലേക്കും ബഡ്സ് മാസിക വേണമെന്നുള്ള ആവശ്യം ഉയർന്നിരിക്കുകയാണ്.

പരസ്യങ്ങൾ ഒന്നുമില്ലാതെ ഇറങ്ങുന്ന ബഡ്സ് മാസിക മറ്റു ഭാഷകളിലേക്കും പ്രസിദ്ധീകരിക്കാൻ ആകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയെന്ന് കെയ്റോസ് മീഡിയ അറിയിച്ചു കുട്ടികൾക്കായുള്ള ഈ മാസികയെ അടുത്തറിയാനും വായിക്കാനും സ്വന്തമാക്കാനും സന്ദർശിക്കുക:

https://www.jykairosmedia.org/kairosbuds *For bulk orders* to your region/zone/parish/school, please contact: Circulation Coordinator at +91 6238 279 115(WhatsApp)


Related Articles »