Arts - 2024

വത്തിക്കാനിലെ ‘ജീവന്റെ സ്മാരകം’ നാളെ ആശീര്‍വ്വദിക്കും

പ്രവാചകശബ്ദം 28-05-2022 - Saturday

വത്തിക്കാന്‍ സിറ്റി: ഓരോ മനുഷ്യ ജീവനും അതുല്യമാണെന്നും ഗര്‍ഭഛിദ്രം കൊലപാതകമാണെന്നും ഓര്‍മ്മപ്പെടുത്തുവാന്‍ വത്തിക്കാനില്‍ സ്ഥാപിച്ച ‘ജീവന്റെ സ്മാരകം’ നാളെ ആശീര്‍വ്വദിക്കും. ജീവന് വേണ്ടിയുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി അധ്യക്ഷൻ മോൺ. വിൻസെൻസോ പഗ്ലിയ റോമിലെ ദെൽ കോർസോയിലുള്ള വിശുദ്ധ മാർച്ചെല്ലോയുടെ ദേവാലയത്തിൽ ഒരുക്കിയിരിക്കുന്ന ഗര്‍ഭസ്ഥ ശിശുവിനെ പേറുന്ന മാതാവിന്റെ രൂപം ആശീർവ്വദിക്കും. കാനഡ സ്വദേശിയായ ടിം ഷ്മാത്സ് ആണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനെ കുറിച്ച് എക്കാലത്തെയും ഉയര്‍ന്ന ചര്‍ച്ചകള്‍ വിവിധയിടങ്ങളില്‍ നടക്കുന്നതിനാൽ, ശിൽപം കൂടുതൽ അർത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.

ഇറ്റാലിയൻ പ്രോലൈഫ് സംഘടനയായ മൂവിമെന്റോ പെർ ലാ വീറ്റ ഇറ്റാലിയാനോയാണ് രൂപം സംഭാവന ചെയ്തിരിക്കുന്നത്. ഏറ്റവും ദുർബലരായ ജീവിതങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളരുന്ന സമയത്താണ് ഇതിന്റെ ആശിർവാദ കർമ്മം നടക്കുന്നത്. ഭ്രൂണഹത്യ തടയുന്നതിന് സാധ്യമായ എല്ലാ പിന്തുണയും സ്ത്രീക്കും അവളുടെ പങ്കാളിക്കും ലഭിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നതെന്നും ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കുന്ന എല്ലാ അവസ്ഥകളെയും തടയുവാന്‍ ശ്രമിക്കുമെന്നും മോൺ. വിൻസെൻസോ പറഞ്ഞു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള "ഏഞ്ചൽസ് അൺവെയേഴ്‌സ്" എന്ന ശിൽപത്തിന്റെ സൃഷ്ടാവും ടിം ഷ്മാത്സാണ്.


Related Articles »