India - 2024

ഫ്രാൻസിസ് മാർപാപ്പയുടെ മാധ്യമ സന്ദേശം ചാക്യാർകൂത്ത് രൂപത്തിൽ

പ്രവാചകശബ്ദം 02-06-2022 - Thursday

കൊച്ചി: ലോക മാധ്യമദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ മാധ്യമ സന്ദേശം (ഹൃദയംകൊണ്ട് കേൾക്കുക) ചാക്യാർകൂത്ത് രൂപത്തിൽ അവതരിപ്പിക്കുന്നു. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ജൂണ്‍ നാലിന് ഉച്ചകഴിഞ്ഞു മൂന്നിനു പാലാരിവട്ടം പിഓസിയിലാണു പരിപാടി. പ്രമുഖ ക്രൈസ്തവ ചാക്യാരായ ഡോ. ജാക്സൺ തോട്ടുങ്കലാണു ചാക്യാർകൂത്ത് നടത്തുന്നത്. പരിപാടി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യും.പ്രവേശനം സൗജ്യന്യമായിരിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രാഹം ഇരിമ്പിനിക്കല്‍ അറിയിച്ചു.


Related Articles »