India - 2024
സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പ്: ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്
പ്രവാചകശബ്ദം 15-06-2022 - Wednesday
കൊച്ചി: സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്. പാലാരിവ ട്ടം പിഒസിയിൽ ചേർന്ന കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വാർഷിക സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാ രത്തിൽ വന്ന സർക്കാർ ഘട്ടംഘട്ടമായി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയങ്ങളാണ് ആവിഷ്കരിക്കുന്നത്. നാടു മുടിഞ്ഞാലും വ്യക്തികൾ നശിച്ചാലും ഖജനാവു നിറയണം എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമല്ല. പ്രകടന പത്രികയിൽ പറഞ്ഞതുപോലെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ തോമസ്കുട്ടി മണക്കുന്നേൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രാവിലെ നടന്ന പഠനശിബിരത്തിൽ മദ്യനയത്തിന്റെ കാണാച്ചരടുകൾ' എന്ന വിഷയത്തിൽ സംസ്ഥാ ന വക്താവ് അഡ്വ. ചാർളിപോൾ ക്ലാസ് നയിച്ചു. പ്രോഗ്രാം സെക്രട്ടറി സി.എക്സ്
ബോണി, ആനിമേറ്റർ സിസ്റ്റർ അന്നാ ബിന്ദു, ജെസി ഷാജി, കെ.എസ്. കുര്യാക്കോസ്, സിബി ഡാനിയേൽ, ജോസ് കവിയിൽ അന്തോണി ക്കുട്ടി ചേതലൻ, സി.പി. ഡേവീസ്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോയി പടിയാരത്ത് എന്നിവർ പ്രസംഗിച്ചു. ആഗോള ലഹരി വിരുദ്ധദിനമായ 26ന് പ്രതിഷേധ സദസുകളും ലഹരിവിരുദ്ധ റാലികളും സംഘടിപ്പിക്കും. 32 രൂപതകളിൽ നിന്നും പ്രതിനിധികൾ സ മ്മേളനത്തിൽ പങ്കെടുത്തു.