Life In Christ - 2024

വൈദികര്‍ കഠിനമായ വിധികർത്താക്കളാകരുത്, സ്നേഹമുള്ള പിതാക്കന്മാരാകുക: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 24-06-2022 - Friday

വത്തിക്കാന്‍ സിറ്റി: വൈദികര്‍ വിശ്വാസികളുടെ ഇടയില്‍ കഠിനമായ വിധികർത്താക്കളാകരുതെന്നും സ്നേഹമുള്ള പിതാക്കന്മാരാകണമെന്നും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ഇരുപതാമത് ആഗോള പ്രാർത്ഥന ദിനത്തിനോട് അനുബന്ധിച്ച് ഇന്നു ജൂൺ ഇരുപത്തിനാലാം തിയതി ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വൈദികര്‍ ദൈവത്തിന്റെ ക്ഷമയുടെയും കരുണയുടെയും തളരാത്ത ശുശ്രൂഷകരായിരിക്കണമെന്നു പാപ്പ ഉദ്ബോധിപ്പിച്ചു.

''പ്രിയ വൈദികരേ, വിശ്വാസികളോട് ക്ഷമയോടെയിരിക്കുക, അവരെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും തയ്യാറാവുക. ദൈവത്തിന്റെ ക്ഷമയുടെയും കരുണയുടെയും തളരാത്ത ശുശ്രൂഷകരായിരിക്കുക. ഒരിക്കലും കഠിനമായ വിധികർത്താക്കളാകരുത്, പക്ഷേ സ്നേഹമുള്ള പിതാക്കന്മാരാകുക''- പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ജർമ്മൻ ഭാഷകളിൽ പാപ്പ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

2002-ൽ അന്നത്തെ പാപ്പയായിരിന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനം വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ആഗോള പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്ന പതിവിന് തുടക്കമിട്ടത്. ഈ ദിവസം, തങ്ങളുടെ വിളിയുടെ ദാനത്തെക്കുറിച്ച് പ്രാർത്ഥനാപൂർവ്വം ചിന്തിക്കാൻ സഭ വൈദികരെ ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തുവിനോടും അവിടുത്തെ സഭയോടും വിശുദ്ധിയോടെയും വിശ്വസ്തതയോടെയും സേവനം ചെയ്യുവാന്‍ എല്ലാ വൈദികര്‍ക്കും വേണ്ടി പ്രാർത്ഥിക്കാൻ ഈ ദിവസത്തില്‍ വിശ്വാസി സമൂഹത്തെയും തിരുസഭ ക്ഷണിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 77