India - 2025

കേസരി കത്തിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ പ്രതിഷേധം

പ്രവാചകശബ്ദം 27-06-2022 - Monday

കൊച്ചി: ഭാരതത്തിലെ ആദ്യ അത്മായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായത്തെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന രീതിയിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ആർഎസ്എസ് മുഖപത്രമായ കേസരി പത്രം കത്തിച്ചുകൊണ്ട് കെസിവൈഎം കൊച്ചി രൂപത പ്രതിഷേധം. ആർ എസ് എസ് വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയും നുണകൾ അച്ചടിച്ച് അവതരിപ്പിച്ച ലേഖനം പിൻവലിക്കണമെന്നും കൊച്ചി രൂപത പിആർഓ ഫാ. ജോണി സേവ്യർ പുതുകാട്ട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുക്കൊണ്ട് പറഞ്ഞു.

കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ഡാനിയ ആന്റണി, ടിഫി ഫ്രാൻസിസ്, അലീഷ ട്രീസ, ജോസഫ് ആശിഷ്, ലോറൻസ് ജിത്തു എന്നിവർ സംസാരിച്ചു. ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂൺ 10 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തിൽ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് ഉണ്ടായിരിന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 466