India - 2025

കേസരിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനം ഗൂഢ ശ്രമങ്ങളുടെ തുടർച്ച: കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 25-06-2022 - Saturday

കൊച്ചി: ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ അൽമായനായ ദേവസഹായം പിള്ളക്കെതിരെ ആർഎസ്എസ് - സംഘപരിവാർ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയിൽ മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങളുടെ തുടർച്ചയാണെന്നും ഇതു തികച്ചും അപലപനീയമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ദേവസഹായം പിള്ളക്കെതിരെ രൂക്ഷവിമർശനമുന്നയിക്കുന്നതിനു പിന്നിൽ തീവ്ര ഹി ന്ദുത്വ വാദികളുടെ അജണ്ടയുണ്ട് എന്നു തെളിഞ്ഞിരിക്കുകയാണ്.

ദേവസഹായം പിള്ളയെ മോഷ്ടാവായും രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീക രിക്കുന്നതോടൊപ്പം, കത്തോലിക്കാ സഭയെ വ്യാജ ചരിത്ര നിർമാതാക്കളായും ആവി ഷ്കരിക്കാനുള്ള ലേഖകന്റെ ശ്രമം ഏറെ വേദനാജനകവും മതേതരത്വത്തിനു പോറൽ വീഴ്ത്തുന്നതുമാണ്. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും നിയന്ത്രിക്കാന്‍ സർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ ത വഹിച്ചു. ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ.ജോബി കാക്ക ശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 465