News - 2025

ക്രൈസ്തവരുടെ പ്രതിഷേധത്തിന് ഫലം: ദുക്റാന തിരുനാൾ പ്രവർത്തി ദിനമാക്കിയുള്ള സർക്കുലർ പിൻവലിച്ചു

പ്രവാചകശബ്ദം 02-07-2022 - Saturday

തിരുവനന്തപുരം: ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് ഒടുവില്‍ ദുക്റാന തിരുനാൾ പ്രവർത്തി ദിനമാക്കിയുള്ള പൊതുമരാമത്ത് വകുപ്പ് സർക്കുലർ പിന്‍വലിക്കപ്പെട്ടു. ഫയലുകൾ / തപാലുകൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് 2022 ജൂലൈ 3 ഞായറാഴ്ച വകുപ്പിലെ ജീവനക്കാർ ഓഫീസിൽ ഹാജരാകുന്നതിനും ഫയൽ തീർപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നു കനത്ത പ്രതിഷേധമാണ് ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ ഉയര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കുലര്‍ പിൻവലിക്കുകയാണെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »