India - 2025

മദർ തെരേസാ കെയർഹോം ഇന്നു നാടിന് സമര്‍പ്പിക്കും

പ്രവാചകശബ്ദം 05-07-2022 - Tuesday

ചങ്ങനാശേരി: ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സപ്തതി സ്മാരകമായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനത്ത് മദർ തെരേസാ കെയർഹോം സജ്ജമായി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഈ ആത്മീയ സാന്ത്വന പരിചരണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മാർ ജോസഫ് പെരുന്തോട്ടത്തിന്റെ 74-ാം ജന്മവാർഷികദിനമായ ഇന്ന് കെയർ ഹോം നാടിനു സമർപ്പിക്കും. കേന്ദ്രത്തിന്റെ ആശീർവാദവും ഉദ്ഘാട നവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ എതിർവശത്താണ് 13000 ചതുരശ്ര അ ടിയിൽ ഇരുനിലക്കെട്ടിടം നിർമാണം പൂർത്തിയായിരിക്കുന്നത്. രോഗികൾക്കും കൂട്ടിരി പ്പുകാർക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനുമൊപ്പം ആത്മീയ ശുശ്രൂഷകളും കൗൺസലിംഗും ഈ കേന്ദ്രത്തിൽ സൗജന്യമായി ലഭിക്കും. ഈ കേന്ദ്രത്തിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികയിൽ ഉച്ചഭക്ഷ ണത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തുമെന്ന് കെയർഹോമിന്റെ ഡയറക്ടർ ഫാ. ജ യിംസ് പഴയമഠം, ബർസാർ ഫാ. സൈജു അയ്യങ്കരി എന്നിവർ പറഞ്ഞു.

More Archives >>

Page 1 of 467