India - 2024

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങുന്നു

05-07-2022 - Tuesday

കോട്ടയം: ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനം അൽഫോൻസ തിരുനാളിനായി ഒരുങ്ങുന്നു. വിശുദ്ധ അൽഫോൻസാ തീര്‍ത്ഥാടന കേന്ദ്രത്തിൽ 19 മുതൽ 28 വരെയാണ് തിരുനാൾ. തിരുനാൾ ദിനങ്ങൾ അടുത്തതോടെ വിശുദ്ധയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുന്നതിനുമായി നിരവധി വിശ്വാസികളാണ് ഭരണങ്ങാനത്തെത്തുന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും ആൾക്കൂട്ടം ഒഴിവാക്കിയുള്ള തിരുനാൾ ആഘോഷമാണ് നടന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ കേരളത്തിനകത്ത് നിന്നു മാത്രമല്ല തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും തീർത്ഥാടകർ എത്തുന്നുണ്ട്.

തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നെന്നും തീർത്ഥാടകർക്ക് ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് വള്ളോംപുരയിടത്തിൽ അറിയിച്ചു. ശനിയാഴ്ചകളിൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നുവരുന്ന ജപമാല പ്രദക്ഷിണം തിരുനാൾ കൊടിയേറുന്ന 19 മുതൽ 27 വരെ എല്ലാ ദിവസവും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുർബാനക്കു ശേഷമാണ് തിരിപ്രദക്ഷിണം. 27ന് വൈകുന്നേരത്തെ ജപമാല പ്രദക്ഷിണം അൽഫോൻസാമ്മ ജീവിച്ചു മരിച്ച മഠത്തിലേക്കാണ്. 23ന് മാസാവസാന ശനിയാഴ്ച ജപമാല പ്രദക്ഷിണത്തിനു ശേഷം പാലാ രൂപത ഇവാഞ്ചലൈസേഷൻ ടീം നേതൃത്വം നൽകുന്ന രാത്രി ആരാധന ഉണ്ടായിരിക്കും. 22ന് രാത്രി എഫ്സിസി സന്യാസസമൂഹം നേതൃത്വം നൽകുന്ന ആരാധനയുണ്ട്.


Related Articles »