India - 2025

മലങ്കര കത്തോലിക്കാ സഭയിൽ പുതിയ മെത്രാന്മാർ അഭിഷിക്തരായി

പ്രവാചകശബ്ദം 16-07-2022 - Saturday

തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിന്റെ ധന്യവേളയിൽ മലങ്കര കത്തോലിക്കാ സഭയിൽ രണ്ടു പുതിയ മെത്രാന്മാർ അഭിഷിക്തരായി. മോൺ. മാത്യു മനക്കരക്കാവിൽ റമ്പാനെ മാത്യൂസ് മാർ പോളികാർപസ് എന്ന നാമത്തിലും മോൺ, ആന്റണി കാക്കനാട്ട് റമ്പാനെ ആന്റണി മാർ സിൽവാനോസ് എന്ന നാമത്തിലുമാണ് മെത്രാന്മാരായി അഭിഷേകം ചെയ്തത്. ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നലെ രാവിലെ നടന്ന മെത്രാഭിഷേക ചടങ്ങിന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു.

രാവിലെ എട്ടിന് മുഖ്യകാർമികൻ കർദിനാൾ മാറ്റ് ബസേലിയോസ് ക്ലീമീസ് കാതോലി ക്കാ ബാവയെയും സഹകാർമികരെയും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേക്ക് പ്ര ക്ഷിണമായി ആനയിച്ചതോടെയാണ് തിരുക്കർമങ്ങൾക്കു തുടക്കമായത്. ഇരുവരുടേ യും ചുമതല സംബന്ധിച്ചുള്ള കർദ്ദിനാളിന്റെ ഉത്തരവ് ചടങ്ങിൽ വായിച്ചു. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് തുടക്കമായി. കുർബാന മധ്യേയാണ് മെത്രാൻമാരു ടെ അഭിഷേകച്ചടങ്ങ് രണ്ടു ഘട്ടമായി നടന്നത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേലി, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നല്കി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ തുടങ്ങി വിവിധ സഭാധ്യക്ഷൻമാർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സഭകളിലെ ഇരുപതോളം മെത്രാൻമാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുത്തു. തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാനായാണ് മാത്യുസ് മാർ പോളി കാർപസിന്റെ നിയമനം. സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കുരിയ മെത്രാനായാണ് ആന്റണി മാർ സിൽവാനോസ് അഭിഷിക്തനായത്.

More Archives >>

Page 1 of 469