India - 2025
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അധിക്ഷേപിച്ചത് അപലപനീയം: പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ
പ്രവാചകശബ്ദം 14-08-2022 - Sunday
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത, അല്‍മായ നേതാക്കൾ എന്ന ലേബലിൽ വന്ന ക്രൈസ്തവ വിശ്വാസം പോലും ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്ന ചില വ്യക്തികൾ നടത്തിയ നീക്കം സഭയിൽ ആകമാനം ഞെട്ടലുളവാക്കിയെന്ന് സീറോ മലബാർ സഭയിലെ 33 രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയുടെ പ്രതിനിധിയും അതിരൂപതയുടെ ഇപ്പോഴത്തെ ഭരണകർത്താവുമായ മെത്രാപ്പോലീത്തയെ അതിരൂപതാംഗങ്ങ ൾ എന്ന പേരിൽ ചില വ്യക്തികൾ വന്ന് ഭീഷണിപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയവും ദുരൂഹവുമാണ്. കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനെത്തന്നെ തകർക്കാനെത്തിയ ഇവർ ക്രൈസ്തവ വിരോധികളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പാസ്റ്ററൽ കൗൺസി ൽ സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ശ്ലീഹന്മാരുടെ പിൻഗാമികളായ അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന പാരമ്പര്യമാണ് കത്തോലിക്ക സഭയ്ക്കുള്ളത്. ക്രൈസ്തവ ചൈതന്യംതന്നെ നഷ്ടപ്പെട്ട രീതിയിൽ സഭയെ അപമാനിക്കുകയും അഭിവന്ദ്യ പിതാക്കന്മാരെ തുടർച്ചയായി ആക്ഷേപിക്കുകയും വിശ്വാസിസമൂഹം പൊതുസമൂഹ ത്തിനു മുമ്പിൽ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നു വിശ്വാസികൾ പിന്മാറണമെന്നും, ഐക്യത്തിന്റെ കൂദാശയെ തർക്കത്തിന്റെ വേദിയാക്കരുതെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ അഭ്യർഥിച്ചു.
സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സഭയ്ക്കുള്ളിൽത്തന്നെ സംവിധാനങ്ങളുണ്ടെന്നിരിക്കെ തെരുവിലേക്ക് ഇത്തരം പ്രശ്നങ്ങൾ വലിച്ചിഴയ്ക്കുന്നത് സഭയെ സംരക്ഷിക്കാനല്ല; മറിച്ച്, തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ വിലയിരുത്തി. ഇത്തരം പ്രവൃത്തികളെ കർശന മായ അച്ചടക്ക നടപടികൾ വഴി നിയന്ത്രിക്കണമെന്ന് സീറോ മലബാർ സിനഡിനോ ടും വത്തിക്കാനോടും സെക്രട്ടറിമാർ അഭ്യർത്ഥിച്ചു. അച്ചടക്കലംഘനം നടത്തിയവർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ, ഓറിയന്റൽ കോൺഗ്രിഗേഷൻ എന്നിവർക്കു പരാതി നൽകാനും സീറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ തീരുമാനിച്ചു.
ഇത്രയും നിന്ദനങ്ങളും അപമാനവും ഉണ്ടായിട്ടും ചെറുപുഞ്ചിരിയോടെ ക്ഷമയോടെ സഭയുടെ നന്മയ്ക്കുവേണ്ടി എല്ലാം സഹിച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ ധീരോജ്വല മായ നിലപാടിനെ സെക്രട്ടറിമാരുടെ കൂട്ടായ്മ അഭിനന്ദിച്ചു. സീറോ മലബാർ സഭയിൽ മാർപാപ്പയുടെ പ്രതിനിധിയായി വന്ന്, മേജർ ആർച്ച്ബിഷപ്പിനോടും സഭാസിനഡിനോടും ചേർന്ന് മേജർ അതിരൂപതയുടെ ഭരണസാരഥ്യം നിർവഹിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.