India - 2025
തീരദേശജനങ്ങൾ നടത്തുന്നത് ജീവന്മരണ പോരാട്ടം: ഡോ. എം സൂസപാക്യം
പ്രവാചകശബ്ദം 11-08-2022 - Thursday
തിരുവനന്തപുരം: തീരദേശജനങ്ങൾ ഇപ്പോൾ നടത്തുന്നത് ജീവന്മരണ പോരാട്ടമാ ണെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതുവരെ സമരം തുട രുമെന്നും എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. സെക്രട്ടേറിയറ്റിനു മുന്നിൽ ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശജനത നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ഇപ്പോൾ നടക്കുന്നത് അശാസ്ത്രീയ മാണെന്നു ബോധ്യപ്പെട്ടിട്ടും അധികാരികൾ കണ്ണടയ്ക്കുന്ന സമീപനമാണ് തുടരുന്ന ത്. തീരദേശത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് അധികാരി കൾ കണ്ടെത്തേണ്ടതെന്നും ഡോ. എം. സൂസപാക്യം പറഞ്ഞു.