India - 2025
തീരദേശവാസികളുടെ സമരം കുതന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്: ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ
പ്രവാചകശബ്ദം 11-08-2022 - Thursday
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തീരദേശവാസികൾ നടത്തുന്ന സമരം കുതന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നു ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ. അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണയിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. തീരവാസികളുടെ ആവശ്യങ്ങളുമായി മുന്നിലെത്തുമ്പോൾ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നത്.
മുഖ്യമന്ത്രി നിയോഗിച്ച രണ്ട് മന്ത്രിമാർ അതിരൂപത പ്രതിനിധികളുമായി സംസാരിക്കാനെത്തി എന്നതല്ലാതെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ ആരും താത്പര്യപ്പെട്ടില്ല. മുടന്തൻ ന്യായങ്ങളാണ് അധികാരത്തിലിരിക്കുന്നവർ പറയുന്നത്. ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്ന ബോ ധ്യമുള്ളതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടു പോകുന്നത്. ഇന്നുമുതൽ വീഴി ഞ്ഞം തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.