India - 2025

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്; പുതിയ ബാച്ച് ആരംഭിക്കുന്നു

പ്രവാചകശബ്ദം 10-08-2022 - Wednesday

കോട്ടയം, കടുവാക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ്. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പുതിയ ബാച്ച് 2022 ആഗസ്റ്റ് 20-ന് ആരംഭിക്കുന്നു.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്‌സിന്റെ പ്രത്യേകതകൾ; ‍

1. അത്മായർക്കും സന്യസ്തർക്കും പങ്കെടുക്കാം.

2. സെക്കുലർ-മതപഠന പ്ലസ് ടു പാസായവർക്കാണ് പ്രവേശനം.

3. വികാരിയച്ചന്റെ സാക്ഷ്യപത്രം ആവശ്യമാണ്.

4. മലയാളത്തിലാണ് ക്‌ളാസുകൾ.

5. ഒരു വർഷമാണ് ദൈർഘ്യം.

6. മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1.30 മുതൽ 5.00 വരെയാണ് ക്‌ളാസുകൾ.

7. കേരളത്തിലെ പ്രഗത്ഭരായ ബൈബിൾ-ദൈവശാസ്ത്ര പണ്ഡിതർ ക്‌ളാസുകൾ നയിക്കുന്നു.

8. ഫീസ് 1250/- രൂപ.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

ഫോൺ: 8157852304, 9539036736

ഇ മെയിൽ: emmausktm@gmail.com

More Archives >>

Page 1 of 475