Purgatory to Heaven. - July 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുക്കായി പ്രാര്‍ത്ഥിക്കുന്നതിനായി.......!

സ്വന്തം ലേഖകന്‍ 13-07-2023 - Thursday

“ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്‍മാര്‍ക്കുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്നഹേം അവരുടെമേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയേപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല” (1 രാജാക്കന്‍മാര്‍ 8:23).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-13

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മാധ്യസ്ഥ ശക്തിയേക്കുറിച്ചും, അവരുടെ മാദ്ധ്യസ്ഥം വഴി നമുക്ക് നേടുവാന്‍ കഴിയുന്ന അനുഗ്രഹങ്ങളേക്കുറിച്ചും ദൈവകൃപയാല്‍ നമുക്കറിയാമായിരുന്നുവെങ്കില്‍ അവര്‍ ഇത്രമാത്രം മറക്കപ്പെട്ട അവസ്ഥയിലായിരിക്കുമായിരുന്നില്ല. അതിനാല്‍, നമുക്ക് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ധാരാളമായി പ്രാര്‍ത്ഥിക്കേണ്ടതിനായി നാം അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു”.

(വിശുദ്ധ ജോണ്‍ മരിയ വിയാനി).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഓര്‍മ്മിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന വഴി നിങ്ങളുടെ സായാഹ്നത്തെ അനുഗ്രഹപൂര്‍ണ്ണമാക്കുക. ധന്യരായ ആ ആത്മാക്കള്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »