India - 2024

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്, കടൽപ്പുറത്തെത്തി നോക്കണം: മോൺ. യൂജിൻ പെരേര

പ്രവാചകശബ്ദം 24-08-2022 - Wednesday

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം മൂലം തിരുവനന്തപുരത്തെ തീരത്തിന് ശോഷണം സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതു തെറ്റാണെന്നും അദ്ദേഹം കടൽപ്പുറത്ത് എത്തി കണ്ണു തുറന്നു നോക്കണമെന്നും മത്സ്യത്തൊഴിലാളി സമരസമിതി കൺവീനറും തിരുവനന്തപു രം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോൺ. യൂജിൻ.എച്ച്. പെരേര പ്രതികരിച്ചു. തുറമുഖത്തിനായി കടലിൽ കല്ലിട്ട് പുലിമുട്ട് നിർമാണം തുടങ്ങിയശേഷമാണ് പൂന്തുറ, വലിയതുറ, കൊച്ചുതുറ, ശംഖുംമുഖം, വെട്ടുകാട്, വലിയവേളി ഭാഗങ്ങളിൽ കടൽകരയിലേക്കു കയറി തീരം കവർന്നെടുക്കുന്നത് രൂക്ഷമാക്കിയത്. ഇപ്പോൾ അഞ്ചാം നിര വീട് കടലെടുത്തിരിക്കുകയാണ്.

ഇങ്ങനെ പോയാൽ ഏതാനും വർഷത്തിനകം ഇതിനേക്കാൾ നിരകളിലെ വീടുകൾ കടലെടുക്കും. വിഴിഞ്ഞം തുറമുഖ കരാറുകാരനെ രക്ഷിക്കാനാണ് ശ്രമം. അതിനാൽ തു റമുഖ നിർമാണം ആരംഭിച്ച ശേഷമല്ല കടൽ കയറി വീട് എടുത്തുകൊണ്ടു പോകുന്ന തെന്നു പറയുന്നു. നാലുതവണ ഈ വിഷയത്തിൽ ചർച്ച നടന്നു. മുഖ്യമന്ത്രിയുമായി പല തവണ ചർച്ച നടത്തിയശേഷമാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 477