News

'വിശുദ്ധിയിലേക്കുള്ള സഭയുടെ സാര്‍വ്വത്രിക വിളി'; വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 35ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ

പ്രവാചകശബ്ദം 02-09-2022 - Friday

ആഴമേറിയ തിരുസഭ പ്രബോധനങ്ങള്‍ വളരെ ലളിതവും ആധികാരികവുമായ വിധത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 35ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (സെപ്റ്റംബര്‍ 3) ശനിയാഴ്ച നടക്കും. 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്.

'വിശുദ്ധിയിലേക്കുള്ള സഭയുടെ സാര്‍വ്വത്രിക വിളി' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും നാളെ ക്ലാസ് നടക്കുക. വിശുദ്ധിയെന്നത് കൊണ്ട് എന്താണ് സഭ ഉദ്ദേശിക്കുന്നത്? സഭ വിശുദ്ധ/ പരിശുദ്ധയാണെന്ന് പറയാന്‍ കാരണമെന്ത്? എന്തുക്കൊണ്ടാണ് പൗലോസ്‌ ശ്ലീഹാ സഭയിലുള്ളവരെ വിശുദ്ധരെന്ന് അഭിസംബോധന ചെയ്തത്? നമ്മുടെ അന്ത്യന്തികമായ ലക്ഷ്യം വിശുദ്ധിയിലേക്കാണെന്ന് പറയാന്‍ കാരണമെന്ത്? എങ്ങനെയാണ് വിശുദ്ധി പാലിക്കുക? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.

ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 786