News - 2025

ഡ്രോണുകള്‍ വിന്യസിച്ച് ദൈവമാതാവിന്റെ ചിത്രം; ബാഴ്സലോണയിലെ ദൃശ്യ വിരുന്ന് ശ്രദ്ധേയമായി

പ്രവാചകശബ്ദം 21-09-2024 - Saturday

മാഡ്രിഡ്: ബാഴ്സലോണയിലെ മോൺസെറാറ്റില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ ആയിരാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ദൈവമാതാവിന്റെ ചിത്രത്തിന് സമാനമായി ഡ്രോണുകള്‍ വിന്യസിച്ച് നടത്തിയ പ്രദർശനം ശ്രദ്ധ നേടി. ബാഴ്‌സലോണയിൽ നിന്ന് 18 മൈൽ അകലെയാണ് 1025-ൽ ആശ്രമം സ്ഥാപിച്ചത്. 14-ാം നൂറ്റാണ്ടിൽ തന്നെ, പ്രകൃതി സൗന്ദര്യത്തിൻ്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമവും ദേവാലയവും തീർത്ഥാടന കേന്ദ്രമായിരുന്നു.

ആശ്രമത്തിന്റെ സംസ്കാരം, ചരിത്രം എന്നിവയെ പരാമർശിച്ച് 10 മിനിറ്റ് ഡ്രോൺ ഷോയാണ് പുറത്ത് നടന്നത്. കാറ്റലോണിയയിലെ സിവിൽ, സഭാ സമൂഹത്തിൻ്റെ പ്രതിനിധികളും മോൺസെറാത്ത് ഉൾപ്പെടുന്ന ഓർഡർ ഓഫ് സെൻ്റ് ബെനഡിക്റ്റിലെ സുബിയാക്കോ-കാസിനീസ് കോൺഗ്രിഗേഷൻ്റെ ആശ്രമങ്ങളിൽ നിന്നുള്ള നിരവധി മഠാധിപതികളും വിശ്വാസികളും ചടങ്ങില്‍ ഭാഗഭാക്കായി. മോൺസെറാറ്റിലെ ആകാശത്തെയും പർവതങ്ങളെയും പ്രകാശിപ്പിച്ച ഏകദേശം 200 ഡ്രോണുകൾ ഏവര്‍ക്കും ദൃശ്യം വിരുന്ന് ഒരുക്കുകയായിരിന്നു. പരിശുദ്ധ അമ്മയുടെ രൂപമാണ് ദൃശ്യമാക്കിയത്.


Related Articles »