India - 2025

ചെറുപുഷ്പ മിഷൻ ലീഗ് പുരസ്കാരം ഫാ. ഏബ്രഹാം പോണാട്ടിന്

പ്രവാചകശബ്ദം 07-09-2022 - Wednesday

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ സ്മരണാർത്ഥം സംസ്ഥാന സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിനു തലശേരി അതിരൂപതാംഗം ഫാ. ഏബ്രഹാം പോണാട്ട് അർഹനായി. തിരുവല്ല ആർച്ച് ബിഷപ്പും മിഷൻലീഗ് സംസ്ഥാന രക്ഷാധികാരിയുമായ തോമസ് മാർ കൂറിലോസാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. സംഘടനയുടെ ശാഖാതലം മുതൽ ഭാരവാഹിയും വൈദികനായതുമുതൽ ശാഖ, മേ ഖല, രൂപത, സംസ്ഥാനതലം വരെ ഡയറക്ടറായും മിഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും ഫാ.ഏബ്രഹാം പോണാട്ട് സേവനം ചെയ്തിട്ടുണ്ട്. ഇപ്പോഴും ശാഖാ ഡയറക്ടറായി സേവനം ചെയ്യുന്നു.

വികാരി ജനറാൾ തുടങ്ങി തലശേരി അതിരൂപത കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സഭയും സംഘടനയുമായി ബന്ധപ്പെട്ടു നടത്തിയ ശ്രദ്ധേയമായ പ്രേഷി ത, ദൈവവിളി, ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇക്കുറി അവാർഡിന് പരിഗണിക്കപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ലിസ്സി എസ്ഡി, ജനറൽ സെക്രട്ടറി ജി ന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപു രയ്ക്കൽ, വൈസ് പ്രസിഡന്റ് അതുല്യ ജോസ് എന്നിവരടങ്ങുന്ന കമ്മി റ്റിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്. ഡിസംബർ മൂന്നിനു പാലായിൽ നടക്കുന്ന മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

More Archives >>

Page 1 of 480