Life In Christ - 2024

നോട്രഡാം സർവ്വകലാശാലയുടെ ഫുട്ബോള്‍ കോച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

പ്രവാചകശബ്ദം 15-09-2022 - Thursday

ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ നോട്രഡാം സർവ്വകലാശാലയിലെ ഫുട്ബോള്‍ വിഭാഗം മേധാവി മാർക്കസ് ഫ്രീമാൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഗ്രൻജറിലെ പിയൂസ് പത്താമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ദേവാലയം സെപ്റ്റംബർ പതിനൊന്നാം തീയതി പുറത്തിറക്കിയ ഇടവക ബുള്ളറ്റിനിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. "മാർക്കസ് ഫ്രീമാൻ- ഞങ്ങളുടെ പുതിയ കത്തോലിക്ക വിശ്വാസിക്ക് സ്വാഗതം" എന്നാണ് ബുള്ളറ്റിനില്‍ തലക്കെട്ടായി കുറിച്ചിരിക്കുന്നത്. നോട്രഡാം ഫുട്ബോള്‍ ടീമിന്റെ ചാപ്ലിൻ ഫാ. നേറ്റ് വിൽസാണ് ഫ്രീമാന് വിശ്വാസ പരിശീലനം നൽകിയത്. സർവ്വകലാശാലയുടെ അധ്യക്ഷൻ ഫാ. ജോൺ ജങ്കിൻസിനോടും മറ്റ് മൂന്ന് വൈദികരോടും ഒപ്പം ഫാ. മാർക്കസ് ഫ്രീമാൻ നിൽക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്.

ഫ്രീമാന് വേണ്ടിയും, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥനയ്ക്കും ബുള്ളറ്റിനില്‍ ആഹ്വാനമുണ്ട്. ഓഗസ്റ്റ് മാസം ഒടുവിലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫ്രീമാന്റെ ഭാര്യ ജോവന്നയും, ആറു കുട്ടികളും കത്തോലിക്ക വിശ്വാസികളാണ്. നോട്രഡാം സർവ്വകലാശാല വിശ്വാസത്തിന് പ്രാധാന്യം നൽകുന്നതിനെ നാഷ്ണൽ കാത്തലിക്ക് രജിസ്റ്റർ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രശംസിച്ചു. ഇത് തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും യേശുക്രിസ്തുവിനെ ആശ്ലേഷിക്കുന്നത് എങ്ങനെയെന്ന് നമ്മുടെ ആളുകൾ മനസ്സിലാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഓഗസ്റ്റ് 31 പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ മാർക്കസ് ഫ്രീമാൻ പറഞ്ഞു.

ബസിലിക്ക ദേവാലയത്തിൽ സ്വന്തം തട്ടകത്തിലെ മത്സരത്തിനു മുന്‍പ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ടീമിന്റെ പാരമ്പര്യം പുതിയ സീസണിന്റെ ആരംഭത്തിൽ ഫ്രീമാൻ പുനഃരാരംഭിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. മുൻ ഫുട്ബോൾ കോച്ച് ആയിരുന്ന ബ്രയാൻ കെല്ലിയാണ് ഈ പാരമ്പര്യം മാറ്റിയത്. മത്സര ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പാരമ്പര്യം മാറ്റിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നായിരിന്നു ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഫ്രീമാൻ പ്രതികരിച്ചത്. വിദ്യാർത്ഥിയായിരുന്ന സമയത്ത് നോട്രഡാം ടീം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിശുദ്ധ കുർബാനയിൽ ടീമായി പങ്കെടുക്കാൻ വളരെ ഉത്തമമായ സമയമാണ് മത്സര ദിവസമെന്ന് മാർക്കസ് ഫ്രീമാൻ നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററിനോട് പറഞ്ഞു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 80