India - 2025

ചെറുപുഷ്പ മിഷൻലീഗ് 'തൂലിക 22' മത്സരം നാളെ

പ്രവാചകശബ്ദം 20-09-2022 - Tuesday

പാലാരിവട്ടം: ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് സംസ്ഥാനസമിതി നടത്തുന്ന "തൂലിക 22 സാഹിത്യമത്സരം സംസ്ഥാനത്തെ വിവിധ സെന്ററുകളിലായി നാളെ നടക്കും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ, ഭരണങ്ങാനം മാതൃഭവൻ, മൂവാറ്റുപുഴ ലിറ്റിൽ ഫ്ലവർ എൽപിഎസ്, അങ്കമാലി സുബോധന പാസ്റ്ററൽ സെന്റർ, പാലക്കാട് പാസ്റ്ററൽ സെന്റർ, കണ്ണൂർ ശ്രീപുരം പാസ്റ്ററൽ സെന്റർ, താമരശേരി മാർ മങ്കുഴിക്കരി മെമ്മോറിയ ൽ പാസ്റ്ററൽ സെന്റർ, മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്റർ, മുരിക്കാശേരി സെന്റ് മേ രീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സെന്ററുകളിലായാണു മത്സരം നടക്കുക.

ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ രൂപതാതല വിജയികളായവരാണ് പങ്കെടുക്കുക. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ പോൾ, കെ.കെ. ജയിംസ്, കിരൺ അഗസ്റ്റിൻ, ഷിനോ തോമസ്, സിസ്റ്റർ ലിസ്സി എസ്ഡി, ജിന്റോ തകിടിയേൽ, രഞ്ജി ത്ത് മുതുപ്ലാക്കൽ, ആര്യ റെജി, ബിനു മാങ്കൂട്ടം, ജെയിസ് ജോൺ എന്നിവർ വിവിധ സെന്ററുകളിൽ നേതൃത്വം നൽകും. രൂപതാ ഡയറക്ടർ, പ്രസിഡന്റ്, മറ്റു ഭാരവാഹിക ൾ എന്നിവരുടെ സഹകരണത്തോടെയാണു മത്സരം നടത്തുന്നത്.

More Archives >>

Page 1 of 483