India - 2024
തീരദേശ ജനത ഒറ്റയ്ക്കല്ല, അവകാശ സമരത്തിനൊപ്പം ഒറ്റക്കെട്ടെന്ന് മാർ ജോസഫ് പാംപ്ലാനി
പ്രവാചകശബ്ദം 26-09-2022 - Monday
ചെമ്പേരി: വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം ദുരിതത്തിലായ തീരദേശ ജനത ഒറ്റയ്ക്കല്ലെന്നും അവരുടെ അവകാശ സമരത്തിനൊപ്പം തലശ്ശേരി അതിരൂപതയും കേരളത്തിലെ പൊതുസമൂഹവുമുണ്ടെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം പരിഗണിക്കാത്ത സർക്കാർ നിലപാട് ക്രൂരമാണ്. കുട്ടികളെ ലഹരി മാഫിയകളിൽ നിന്നു രക്ഷിക്കുന്നതിന് ഓരോ ഇടവകകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. അതിരൂപതയുടെ 2-ാമത്തെ സൗജന്യ എയ്ഞ്ചൽ ഡയാലിസിസ് സെന്റർ ഇരിട്ടിയിലും മൂന്നാമത്തെ സെന്റർ ചെറുപുഴയിലും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികാരി ജനറൽമാരായ മോൺ.ആന്റണി മുതുകുന്നേൽ, മോൺ ജോസഫ് ഒറ്റപ്ലാക്കൽ, മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രൊക്യുറേറ്റർ ഫാ.ജോസഫ് കാക്കരമറ്റത്തിൽ, ബെന്നി പുത്തൻനട, ബാബു പാലാട്ടിക്കുനത്താൻ എന്നിവർ വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കു നേതൃത്വം നൽകി. യോഗത്തില്‍ വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഫാ.ഏബ്രഹാം പോണാട്ട്, ബിനീഷ് ചുണ്ടയിൽ, കെ.എം.ജോൺ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, കെസിവൈഎം അതിരൂപതാ പ്രസിഡന്റ് ചിഞ്ചു വി.ജോസഫ് എന്നിവരെ ആദരിച്ചു.
ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ഡോ.എം.ജെ.മാത്യു മണ്ഡപത്തിൽ, ബേബി നെട്ടനാനി, ജയ്സൻ പുളിച്ചമാക്കൽ, മാർട്ടിൻ തോമാപുരം, അമൽ, സിജോ അമ്പാട്ട്, അജി പാണത്തൂർ, ജോസ് മേമടം, മാത്യു വീട്ടിയാങ്കൽ, ജോസ് ജോർജ് പ്ലാത്തോട്ടം, ഫാ.ആന്റണി തെക്കേമുറി, ഫാ.ഏബ്രഹാം മഠത്തിമ്യാലിൽ, ഷോണി കെ.ജോർജ്, ഫാ.ബെന്നി പുത്തൻ നട, ഫാ.മാണി മേൽവെട്ടം, ബെന്നി പുതിയാംപുറം, സജി വള്ളോപ്പിള്ളിൽ, ഫാ.ജേക്കബ് വെണ്ണായപ്പള്ളിൽ, ഐ.സി.മേരി, ആന്റണി മേൽ വെട്ടം, ഡോ.ജോസഫ് കെ.തോമസ്, സജി വരമ്പുങ്കൽ, ഫാ.ചാക്കോ കുടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.