News

തിരുപ്പട്ടവും വിവാഹവും കൂദാശകളുടെ ഗണത്തിൽപ്പെടുമ്പോൾ 'സന്യാസം എന്തുക്കൊണ്ട് കൂദാശയല്ല'?; രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 38ാമത്തെ ക്ലാസ് ഇന്ന് ZOOM-ല്‍

പ്രവാചകശബ്ദം 14-10-2022 - Friday

ഓരോ കത്തോലിക്ക വിശ്വാസിയും ആത്മീയ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങളുടെ പിന്നിലെ അര്‍ത്ഥവും പ്രബോധനങ്ങളും വളരെ ആഴത്തിലും ലളിതമായും പങ്കുവെയ്ക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 38ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ശനിയാഴ്ച (ഒക്ടോബര്‍ 15, 2022) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ഇന്ന് ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക.

"കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ദമ്പതികളും അവരുടെ വിശുദ്ധീകരണ സാധ്യതകളും" എന്ന വിഷയത്തെ കുറിച്ചും കത്തോലിക്ക സന്യാസത്തെയും കുറിച്ച് ക്ലാസില്‍ തിരുസഭ പ്രബോധനങ്ങള്‍ പങ്കുവെയ്ക്കപ്പെടും. തിരുസഭയിൽ സന്യാസിനികൾ ആരാണ്? അവരുടെ ദൗത്യമെന്താണ്? അവരുടെ സന്യാസ ജീവിതാന്തസിന്റെ സ്വഭാവമെന്താണ്? സന്യാസത്തിന്റെ പ്രാധാന്യമെന്താണ്? പൗരോഹിത്യവും വിവാഹവും കൂദാശകളുടെ ഗണത്തിൽപ്പെടുമ്പോൾ "എന്തുക്കൊണ്ടാണ് സന്യാസം ഒരു കൂദാശയല്ലാത്തത്?" തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ക്ലാസില്‍ സജീവമായി തത്സമയം പങ്കെടുക്കുന്നത്. വിശ്വാസ വിഷയങ്ങളില്‍ സംശയ നിവാരണത്തിനും ക്ലാസില്‍ പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായെന്ന്‍ അനേകര്‍ സാക്ഷ്യപ്പെടുത്തിയ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 796