India - 2025

വിമതപ്രവർത്തനം തുടരുന്നവരെ പുറത്താക്കണം: അല്‍മായ ശബ്ദം അതിരൂപത സമിതി

പ്രവാചകശബ്ദം 16-10-2022 - Sunday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇനിയും വിമതപ്രവർത്തനം തുടർന്നാൽ കത്തോലിക്ക സഭയിൽ നിന്ന് ഇത്തരക്കാരെ പുറത്താക്കണമെന്ന് അല്മായ ശബ്ദം അതിരൂപത സമിതി അഭിപ്രായപ്പെട്ടു. അതിരൂപതയിൽ കൂടുതൽ വൈദികർ എകീകൃത കുർബാന അർപ്പിക്കാൻ മാർപാപ്പയോടും സഭയോടുമുള്ള അനുസരണ വ്രതത്തിൻ കീഴിൽ മുന്നോട്ടുവന്നതായി യോഗം ചൂണ്ടിക്കാട്ടി. വിശ്വാസത്തോടും ഒരുമയോടും കൂടി എകീകൃത ബലിയർപ്പണവുമാ യി വൈദികരും അൽമായ സമൂഹവും വരും നാളുകളിൽ മുന്നോട്ടു വരണമെന്നും അല്മായശബ്ദം ആവശ്യപ്പെട്ടു. കൺവീനർ ജോണി തോട്ടക്കര അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചൻ, പി.പി. ജോണി, ബിജു നെറ്റിക്കാടൻ, അനി പോൾ, സി.പി. ഡേവീസ്, സജി കല്ലറയ്ക്കൽ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

More Archives >>

Page 1 of 487