India - 2024

ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്

പ്രവാചകശബ്ദം 28-10-2022 - Friday

കൊച്ചി: അടുത്ത ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഞായറാഴ്ചകളിൽ നട ത്തുന്ന പരീക്ഷ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ഞായറാഴ്ചകളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ക്രൈസ്തവർക്ക് വിശുദ്ധ കുർബാനയും സൺഡേ ക്ലാസുകളും മറ്റു മതപരമായ ചടങ്ങുകളുമുള്ള ഞായറാഴ്ച ഇത്തരം പരീക്ഷകൾ നടത്തുന്നതു വിശ്വാസികളോടുള്ള അവഹേളനമാണെന്നും പാലാരിവട്ടം പിഒസിയിൽ കൂടിയ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സെനറ്റ് യോഗം വിലയിരുത്തി.

സംസ്ഥാന ഡയറക്ടർ ഫാ.ആന്റണി അറയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. പിഒസി ഡയറക്ടർ ഫാ. ജേക്കബ്.ജി. പാ ലയ്ക്കാപ്പിള്ളി മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി സി.ടി. വർഗീസ് പ്രമേയം അവതരിപ്പിച്ചു. ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ റോബിൻ മാത്യു, എലിസബത്ത് ലിസി, സിന്നി ജോർജ്, സെക്രട്ടറിമാരായ ജി. ബിജു, ജയ്സി തോമസ് എന്നിവർ പ്രസംഗിച്ചു.


Related Articles »