India - 2025
കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാം ഗ്ലോബൽ മീറ്റ് യുഎസിൽ
പ്രവാചകശബ്ദം 28-10-2022 - Friday
കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാം ഗ്ലോബൽ മീറ്റ് യുഎസിൽ നടത്തുമെന്ന്‍ ഔദ്യോഗിക പ്രഖ്യാപനം. ബാങ്കോക്കിൽ നടന്ന സംഘടനയുടെ ഗ്ലോബൽ സമ്മേളനത്തിൽ മൂന്നാം ഗ്ലോബൽ മീറ്റിനായുള്ള പതാക കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ കൺവീനർ ജോസഫ് മാത്യു എന്നിവരിൽ നിന്ന് യുഎസ്എ എസ്എംസിസി ക്ക് വേണ്ടി പ്രസിഡന്റ് സിജിൽ പാലക്കലോടി ഏറ്റുവാങ്ങി. 100 രാജ്യങ്ങളിലെ നേതാ ക്കൾ മൂന്നാം ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും.
ബാങ്കോക്ക് മീറ്റിൽ വിവിധ രാജ്യങ്ങളിൽ കുടിയേറുന്ന യുവജനങ്ങൾക്കു സഹായകരമാകുന്ന നിരവധി പദ്ധതികൾക്കു രൂപം നൽകി. നൈപുണ്യ വികസനത്തിനു സ്കിൽ പാർക്ക്, ബാങ്കിംഗ് മേഖലയിലേക്ക് മൾട്ടി സ്റ്റേറ്റ് സൊസൈറ്റി, കുടുംബ ബന്ധങ്ങൾ കോർത്തിണക്കാൻ സിസി മാട്രിമോണിയൽ എന്നിവ ഗ്ലോബൽ പ്രഫഷണൽ കൗൺസിലുകളുടെ സഹായത്തോടെ ആരംഭിക്കും. കത്തോലിക്ക കോൺഗ്രസിന്റെ ഭാഗത്തുനിന്നു മാധ്യമരംഗത്തു കൂടുതൽ ക്രിയാത്മകമായുള്ള ഇടപെടലുകൾ ഉണ്ടാകും. ആരോഗ്യ മേഖലയിൽ ഹെൽത്ത് ബെഞ്ച് സിസി ഹാർട്ട് ലിങ്ക്സിന്റെ ഭാഗമായി ഉണ്ടാകും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി സഫാരി ടിവി എംഡി സന്തോഷ് ജോർജ് കുള ങ്ങര, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റബർ ബോർഡ് മുൻ ചെയർ മാൻ പി.സി. സിറിയക്, ആർക്കിടെക്ട് ടി.എം. സിറിയക്, കത്തോലിക്ക കോൺഗ്രസ് ബോട്സ്വാന പ്രസിഡന്റ് ആന്റണി പി. ജോസഫ്, കത്തോലിക്ക കോൺഗ്രസ് സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് റോണി ജോസ്, എംജി സർവകലാശാല ഫിനാൻസ് ഓഫീസ ർ ബിജു മാത്യു, ഉഗാണ്ട ഡിടിബി ബാങ്ക് എംഡി വർഗീസ് തമ്പി, യുഎൻ ഹാബിറ്റാറ്റ് മുൻ ഉദ്യോഗസ്ഥൻ ജോസഫ് സ്കറിയ, ഡോ. ജോബി സ്കറിയ, ബെന്നി മാത്യു വാഴപ്പള്ളിൽ, ഫ്രാൻസിസ് പാലിക്കൽ സ്കറിയ, കത്തോലിക്ക കോൺഗ്രസ് ഓസ്ട്രേലിയൻ പ്രസിഡന്റ് ജോണിക്കുട്ടി തോമസ്, ജോളി ജോസഫ് കാനഡ, വത്തിക്കാൻ മാധ്യമ വിഭാഗം കൺസൾട്ടന്റ് ഡോ. ജോർജ് പ്ലാത്തോട്ടം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സഭയിൽ അല്മായ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിനു സഭാ സിനഡിനോടും ഗൾഫ് രാജ്യങ്ങളിൽ രൂപത ആരംഭിക്കുന്നതിനു വത്തിക്കാനോടും കർഷക ന്യൂന പക്ഷെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോടും ആവ ശ്യപ്പെടുന്ന പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ജോസഫ് മാത്യു പാറേക്കാട്ട് സിംഗപ്പൂർ, രഞ്ജിത് ജോസഫ് ദുബായ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ലീവൻ വർഗീസ് ഹോങ്കോഗ്, സ ഞ്ജു ജോസഫ് സിംഗപ്പൂർ, സുനിൽ രാപ്പുഴ കുവൈറ്റ്, ബെന്നി ആന്റണി, ആന്റണി മനോജ് കുവൈറ്റ്, വിനീത് ആൻഡ്രൂസ് തായ്ലാൻഡ്, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.