India - 2025
ബ്രദര്‍ ബിജോ തോമസിന് അന്ത്യാജ്ഞലി
പ്രവാചകശബ്ദം 29-10-2022 - Saturday
ഏറ്റുമാനൂർ: തെലുങ്കാനയിൽ ഗോദാവരി നദിയിൽ മുങ്ങി മരിച്ച കപ്പുച്ചിൻ വൈദിക വിദ്യാർത്ഥി ബിജോ തോമസ് പാലംപുരയ്ക്കലിന്റെ മൃതദേഹം സംസ്കരിച്ചു. കപ്പുച്ചിൻ സമൂഹാംഗങ്ങളും ബന്ധുക്കളും വൈദികരും സന്യാസിനികളും ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ചാപ്പലിലാണ് മൃതദേഹം സംസ്കരിച്ചത്. തെള്ളകത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഒമ്പതുമണിയോടെ വിദ്യാഭവനിൽ എത്തിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് കപ്പുച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ആന്റണി ആശാരിശ്ശേരിലിന്റെ കാർമികത്വത്തിൽ ആദ്യഘട്ട സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലി ന്റെ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകളെ തുടർന്ന് മൃതദേഹം സംസ്കരിച്ചു.