Purgatory to Heaven. - July 2024

ശുദ്ധീകരണസ്ഥലത്തെ പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുന്ന മാലാഖമാര്‍

സ്വന്തം ലേഖകന്‍ 19-07-2023 - Wednesday

“ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18:10).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-19

“ഒരു പക്ഷേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നമ്മളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന ഉറവിടങ്ങളായിരിക്കാം പരിശുദ്ധരായ മാലാഖമാര്‍. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ സമീപത്ത്‌ തന്നെയുണ്ടെന്നും അവര്‍ക്ക്‌ നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്നുമുള്ള ഓര്‍മ്മ മാലാഖമാര്‍ നമ്മളില്‍ ഉണ്ടാക്കുന്നു”.

(വിശുദ്ധ ഗ്രിഗറി).

വിചിന്തനം:

നമ്മുടെ ജീവിതത്തിനു വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തരുന്ന ഒരു പരിശീലകനെപോലെ നമുക്കോരോരുത്തര്‍ക്കും ഒരു മാലാഖയുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളെ അവഗണിക്കാതിരിക്കുക. “പരിശുദ്ധ മാലാഖയെ, എന്റെ പ്രകാശമേ, എന്നെ നയിക്കണമേ” എന്ന് ഈ ദിവസം മുഴുവനും പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »