Events - 2025
'ഫയർ & ഗ്ലോറി' ശുശ്രൂഷയുമായി ഡോ. ജോൺ ഡി വീണ്ടും യുകെ യിൽ; ഫാ.നടുവത്താനിയിലിന്റെ നേതൃത്വത്തിൽ സെഹിയോൻ യുകെ ഒരുക്കുന്ന ധ്യാനം ഡിസംബർ 16 മുതല്‍
ബാബു ജോസഫ് 10-11-2022 - Thursday
യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു. ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള രെജിസ്ട്രേഷൻ തുടരുന്നു. ഡിസംബർ 16 വെള്ളി മുതൽ 18 വരെയാണ് ധ്യാനം .കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. www.sehionuk.org
> എന്ന വെബ്സൈറ്റിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക്:
ജോസ് കുര്യാക്കോസ് 07414 747573
നോബിൾ ജോർജ് 07737 695783