India - 2024

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ലംഘനം: ഡിസിഎംഎസ്

പ്രവാചകശബ്ദം 19-11-2022 - Saturday

കോട്ടയം: ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ക്രൈസ്തവമതം വിദേശമതമാണെന്നും ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകാൻ സാധിക്കില്ലെന്നുമുള്ള നിലപാടിൽ പ്രതിഷേധിച്ച് ദളിത് കത്തോലിക്ക മഹാജനസഭ സംസ്ഥാന കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ഭാരതത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് ഡിസിഎംഎസ് വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. ഏകെസിസി ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, പി.ഒ. പീറ്റർ, കെആർഎൽസിസി സംസ്ഥാന സെക്രട്ടറി ഷിബു ജോസഫ്, ജോയി കൂനാനി. ഡോസി ജോ ജേക്കബ്, ബിനോയ് ജോൺ, സണ്ണി പുളിനിൽക്കുന്നത്, ലാസ്റ്റർ ജോൺ, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.


Related Articles »